1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. jaick c thomas responds to Achu oommen cyber attack

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം ശുദ്ധ മര്യാദകേട്, അന്തസ്സുള്ളവർ പിന്തുണക്കില്ലെന്ന് ജയ്ക്ക് സി തോമസ്

Jaick c thomas
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാനാവില്ലെന്നും അന്തസ്സുള്ളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണയ്ക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു.
 
പുതുപ്പള്ളി തെരെഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ സൈബറാക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വില ചര്‍ച്ചയാക്കിയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അതേസമയം ഈ പ്രചരണങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തി. പിതാവിന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നും തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും താന്‍ ഉറച്ചുനില്‍ക്കുന്നതായും അച്ചു ഉമ്മന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
അടുത്ത ലേഖനം
ബിഎസ്‌സി നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം