പരീക്ഷ നിരീക്ഷകനായി കെ.എസ്.യു നേതാവ്, ഇതേ സർവകലാശാലയിലെ വിദ്യാർഥി; സിൻഡിക്കേറ്റ് അംഗമാക്കി സീറ്റും കൊടുത്തു !
Roji M John and KSU Leader
സംസ്ഥാനത്ത് 'കോൺഗ്രസ് റിപ്പബ്ലിക്ക്'. ഇഷ്ടക്കാരെ അധികാര സ്ഥാനങ്ങളിൽ മാനദണ്ഡം നോക്കാതെ തിരുകികയറ്റി സിസ്റ്റം തകർക്കുകയാണ് സതീശൻ സർക്കാർ. കാലടി സർവകലാശാലയിൽ പരീക്ഷ ഒബ്‌സർവർ (നിരീക്ഷകൻ) ആയി അതേ സർവകലാശാലയിലെ വിദ്യാർഥി കൂടിയായ കെ.എസ്.യു നേതാവ്.
സിൻഡിക്കേറ്റ് അംഗം കൂടിയായ അനിസൺ കെ ജോയ് ആണ് പരീക്ഷാ ഒബ്‌സർവർ ആയത്. കാലടി യൂണിവേഴ്‌സിറ്റിയിലെ എംഎ ഫിലോസഫി ഒന്നാം വർഷ വിദ്യാർഥിയാണ് ആരോപണ വിധേയനായ അനിസൺ. ഉന്നത വിദ്യാഭ്യാസ വിദഗ്ധരെന്ന കാറ്റഗറിയിലാണ് അനിസൺ സിൻഡിക്കേറ്റിലെത്തിയത്.
കെ.എസ്.യുവിന് വേണ്ടി സംഘടനാ രംഗത്ത് ഇയാൾ സജീവസാന്നിധ്യമാണ്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായ അനിസൺ ഉന്നത വിദ്യാഭ്യാസ മന്ത്രി എം ജോണിന്റെ അടുപ്പക്കാരൻ കൂടിയാണ്. മന്ത്രിയുമായുള്ള അടുപ്പമാണ് അനിസണെ സിൻഡിക്കേറ്റിലെത്തിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
സിൻഡിക്കേറ്റ് അംഗമാക്കിയതിന് ശേഷമാണ് അനിസണ് സർവകലാശാലയിൽ പഠനത്തിന് സീറ്റ് ലഭിക്കുന്നത്. ജൂലൈ 16 നാണ് ഇയാൾ സിൻഡിക്കേറ്റ് അംഗമായത്. അതിനുശേഷം ജൂലൈ 21 നാണ് എംഎ ഫിലോസഫിക്ക് ചേരുന്നത്. Also Read: തിരക്കഥ അതുല്യയുടേത്?, യുവനടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, ലക്ഷ്യമിട്ടത് ഹണിട്രാപ്പ്
