അനുബന്ധ വാര്‍ത്തകള്‍
- തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍
- 70,000 രൂപയുടെ കുടിശ്ശിക; വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ജിഎസ്ടി ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
- വണ്ടി തട്ടിപ്പ് വ്യാപകം, പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്ന് വാങ്ങണമെന്ന് ട്രാൻപോർട്ട് കമ്മീഷണർ
- മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി എസിന്റെ മുൻ പി എ എ സുരേഷ് ?, സർപ്രൈസ് നീക്കവുമായി കോൺഗ്രസ്
കാമുകിക്കൊപ്പമുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ വൈറലായി, തലസ്ഥാന നഗരിയില്‍ 27കാരന് ജീവിതം അവസാനിപ്പിച്ചു
തിരുവനന്തപുരം: കാമുകിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തോന്നയ്ക്കല്‍ ലാല്‍ ബാഗ് നഗറിലെ ഉഷാ ഭവനില്‍ കിരണ്‍ (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് കിരണ്‍ ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി കിരണിനോടൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് കിരണ്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കിരണ്‍ അസ്വസ്ഥനായിരുന്നു. ചിത്രങ്ങള്‍ താന്‍ പ്രചരിപ്പിച്ചിട്ടില്ലെന്ന് കിരണ്‍ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. കിരണിന്റെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും അയാളുടെ അറിവില്ലാതെ ചിത്രങ്ങള്‍ അയച്ചതായിരിക്കാമെന്നും സംശയിക്കുന്നു. ഞായറാഴ്ച രാത്രി കിരണ്‍ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.
അന്ന് രാത്രി സുഹൃത്തിനൊപ്പം ഉറങ്ങിക്കിടന്ന കിരണിനെ രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ചിറയിന്‍കീഴ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.