വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്
വിദേശയാത്രകൾ തുടർന്ന് യുഡിഎഫ് മന്ത്രിമാർ. സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ചെലവ് ഉണ്ടാക്കിയാണ് ഓരോ മന്ത്രിമാരും ഹണിമൂൺ കാലം അടിച്ചുപൊളിക്കുന്നത്. നേരത്തെ വിദേശയാത്ര നടത്തി പുലിവാല് പിടിച്ച ഷാജി ഇത്തവണ റഷ്യയിലേക്കാണ് പറക്കുന്നത്.
നവംബർ 23, 24 തിയതികളിൽ മോസ്‌കോയിൽ നടക്കുന്ന ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026 ൽ ഷാജി പങ്കെടുക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിന് അപേക്ഷ നൽകിയിട്ടുണ്ട്.
സർക്കാർ അനുമതിയില്ലാതെ നേരത്തെ ചെക്ക് റിപ്പബ്ലിക്കിലേക്ക് മന്ത്രി നടത്തിയ യാത്ര വിവാദമായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നു യാത്ര. മാത്രമല്ല മന്ത്രിക്കൊപ്പം ഈ യാത്രയിൽ തട്ടിപ്പ് കേസിലെ പ്രതികളും ഉണ്ടായിരുന്നു. സെപ്റ്റംബർ 16 മുതൽ 26 വരെ യൂറോപ്യൻ, യുഎഇ യാത്രയ്ക്ക് മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നു. എന്നാൽ ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് പുറമേ യുഎഇ സന്ദർശനത്തിനും മന്ത്രിക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നു.
പ്രാഗ് യാത്രയ്ക്ക് അനുമതിയില്ലെന്ന് നിയമസഭാ രേഖകളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല പ്രാഗിലേക്കുള്ള യാത്രയിൽ മന്ത്രിക്കൊപ്പം വിവാദ മദ്യ കച്ചവടക്കാരനും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ജോൺ സേവ്യറും ഉണ്ടായിരുന്നു. വ്യാജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. Also Read: ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ
