ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഇറാന്‍ പദ്ധതിയിടുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡേര്‍ട്ടി ബോംബുകളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടനില്‍ വെച്ച് ഇവര്‍ക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ സ്‌ഫോടകവസ്തുക്കള്‍ക്കൊപ്പം റേഡിയൊ ആക്ടീവ് ഘടകങ്ങള്‍ കൂടി ചേര്‍ത്ത് നിര്‍മിക്കുന്നവയാണ് ഡേര്‍ട്ടി ബോംബുകള്‍.
ആക്രമിക്കെണ്ട വ്യക്തികള്‍, സ്ഥലം എന്നിവയെല്ലാം കൃത്യമായി പദ്ധതിയിട്ടാണ് ഇറാന്‍ ആസൂത്രണം ചെയ്തിരുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കരുതലുകള്‍ തയ്യാറാക്കി തുടങ്ങിയിരുന്നു. അതേസമയം ഇറാന്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന സൂചനകളുണ്ടെങ്കിലും അത് ഉടന്‍ നടപ്പാക്കുമെന്നതിന് സ്ഥിരീകരണമില്ലെന്നും യുഎസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ എല്ലാത്തരം ഭീഷണികളും നിരീക്ഷിച്ചുവരികയാണെന്നും ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ALSO READ: ലക്ഷ്യം ഇന്ത്യയോ?, തുർക്കിയിൽ നിന്ന് ഒരു ലക്ഷം എഫ് പിവി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും വാങ്ങാനൊരുങ്ങി പാകിസ്ഥാൻ
