1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Abandoned statue of Sree Narayana Guru in the capital city

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കനാലില്‍ പ്രതിമ ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

police
തിരുവനന്തപുരം: ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രതിമ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. കനാലില്‍ പ്രതിമ ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയിലാണ് കനാലില്‍ കണ്ടെത്തിയ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇവിടെ സ്ഥാപിച്ച പഴയ പ്രതിമയ്ക്ക് പകരം പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച പുതിയ പ്രതിമ സ്ഥാപിച്ചു. 
 
എന്നാലിപ്പോള്‍ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ പഴയ പ്രതിമ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എന്‍ഡിപി യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് ചെന്തി അനില്‍ പറഞ്ഞു.
അടുത്ത ലേഖനം
Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്