മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി എസിന്റെ മുൻ പി എ എ സുരേഷ് ?, സർപ്രൈസ് നീക്കവുമായി കോൺഗ്രസ്
സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
പാലക്കാട്: നിയമസഭ തിരെഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതനാന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് സുരേഷുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവര്‍ണ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിഗത സഹായിയായി പത്തുവര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ച എ സുരേഷ് ദീര്‍ഘകാലമായി സിപിഎമ്മുമായി അകന്ന് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്.
മലമ്പുഴ മണ്ഡലം കാലങ്ങളായി സി പി എമ്മിന്റെ കോട്ടയാണ്. അവിടെ നിന്ന് വി എസ് അച്യുതാനന്ദന്‍ തുടര്‍ച്ചയായി നാലു തവണ വിജയിച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ എ പ്രഭാകരന്‍ 25,734 വോട്ടുകള്‍ക്ക് ബി ജെ പിയുടെ സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി വിജയം നേടിയത്. സി പി എമ്മിനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെയാണ് യു ഡി എഫ് തിരയുന്നത്. അതേസമയം സുരേഷ് മത്സരിക്കുനതില്‍ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.