'സ്ത്രീവിരുദ്ധനെ പൊലീസ് തൂക്കി'; പുരുഷ അസോസിയേഷൻ പ്രസിഡന്റ് അറസ്റ്റിൽ
ഇയാൾക്കെതിരെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു
Ajith Kumar - Mens Association
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച 'റീസർജ് - ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് അജിത് ലൈംഗികച്ചുവയോടെ സംസാരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
നേരത്തെയും പലതവണ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയിട്ടുള്ള ആളാണ് അജിത് കുമാർ. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അറസ്റ്റിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് മെൻസ് അസോസിയേഷൻ സ്ഥിരമായി ചെയ്തിരുന്നത്. Also Read: 'ദേശീയഗാനം പാടുമ്പോൾ പ്രധാനമന്ത്രി നടക്കുന്നു'; ഇതാണോ രാജ്യസ്‌നേഹമെന്ന് വിമർശനം, എന്താണ് യാഥാർഥ്യം?