ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

High school class time extended,Kerala school timing change,30-minute extension in class hours,High school new timetable,School hours increased in Kerala,ഹൈസ്കൂൾ ക്ലാസ്സുകൾക്ക് 30 മിനിറ്റ് കൂട്ടി,സ്കൂൾ സമയം കൂട്ടുന്നു കേരളം,കേരള സ്കൂളുകളിൽ പുതിയ ടൈംട
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (12:25 IST)
ഹൈസ്‌കൂള്‍ ക്ലാസുകളുടെ പ്രവര്‍ത്തി സമയത്തില്‍ അര മണിക്കൂര്‍ വര്‍ധന വരുത്തിയുള്ള പുതിയ സമയക്രമം അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി.


രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി 15 മിനിറ്റ് വീതം വര്‍ധിപ്പിക്കുന്നതാണ് പുതിയ ക്രമീകരണം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സമയവര്‍ധന. ഇത് പ്രകാരമുള്ള വിദ്യഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂള്‍ തലത്തില്‍ ടൈംടേബിളില്‍ വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കും. ഇതിലുള്ള നിര്‍ദേശപ്രകാരമാകും ഹൈസ്‌കൂളില്‍ സമയക്രമീകരണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :