ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ശബരിമല അരവണ പ്രസാദത്തില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

Aravana - Sabarimala
Aravana - Sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (11:29 IST)
ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഉപേക്ഷിച്ച് ദേവസ്വം ബോര്‍ഡ്. നല്‍കുന്നത് ഫ്രഷ് അരവണ മാത്രമായിരിക്കും. ദേവസ്വം ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അരവണ പ്രസാദത്തില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

നിര്‍മ്മാണ പ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം അരവണ തയ്യാറാക്കി വില്‍ക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 200 കോടി രൂപയാണ് കഴിഞ്ഞ തീര്‍ത്ഥാടനത്തില്‍ അരവണയുടെ മാത്രം വിറ്റു വരവ്. പ്രതിദിനം 3.25 ലക്ഷം ടിന്‍വരെ വില്‍ക്കാറുണ്ട്. അടുത്ത മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്‍പ് നാലു കോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

സാധാരണയായി തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് നവംബര്‍ പകുതിയോടെ ഒരു മാസം മുമ്പ് തന്നെ അരവണ തയ്യാറാക്കി തുടങ്ങാറുണ്ട്. ഏകദേശം 40 ലക്ഷം ടിന്നെങ്കിലും കരുതലായിവയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :