Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ജൂണ്‍ ആദ്യവാരം കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമായിരുന്നു

Kerala Weather, Heavy Rain, Rain Alert Kerala, Kerala Weather Updates, June 10 Weather Alert, കേരളത്തില്‍ മഴ, കേരള വെതര്‍, സംസ്ഥാനത്ത് മഴ ശക്തം, കാലാവസ്ഥ മുന്നറിയിപ്പ്‌
രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (08:17 IST)

Kerala Weather: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

ജൂണ്‍ ആദ്യവാരം കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലമായിരുന്നു. വടക്ക് പടിഞ്ഞാറന്‍ പസഫിക് സമുദ്രവും ബംഗാള്‍ ഉള്‍ക്കടലും വീണ്ടും സജീവമാകുകയാണ്. ഇനിയുള്ള 7-8 ദിവസങ്ങളില്‍ കാലവര്‍ഷം കേരളത്തില്‍ വീണ്ടും ശക്തമാകും.

അറബിക്കടലില്‍ കാലവര്‍ഷകാറ്റ് ദുര്‍ബലമായതാണ് മഴയുടെ തീവ്രത കഴിഞ്ഞ ദിവസങ്ങളില്‍ കുറയാന്‍ കാരണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിലവില്‍ തടസ്സമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :