ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

സെക്‌സ് റാക്കറ്റ് നടത്തിപ്പുക്കാരിയുമായി നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം

Kozhikode News, Women Arrested in Kozhikode, Police involvment with Women, Police and Accused, അനാശാസ്യം, പൊലീസ്, സ്ത്രീയുമായി പൊലീസിനു ബന്ധം
Kozhikode| രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (10:10 IST)
Arrest - Kozhikode

കോഴിക്കോട് മലാപ്പറമ്പില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഫോണില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും ലഭിച്ചു. പ്രതിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് എന്നീ പ്രതികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെക്‌സ് റാക്കറ്റ് നടത്തിപ്പുക്കാരിയുമായി നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റിലായ ബിന്ദുവിനെതിരെയുള്ള പരാതിയില്‍ 2022ല്‍ മെഡിക്കല്‍ കോളജ് പൊലീസ് നോട്ടിസ് നല്‍കി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാര്‍ ബിന്ദുവിനെ ഫോണില്‍ ബന്ധപ്പെട്ടതായാണു പറയുന്നത്. ഇപ്പോള്‍ മലാപ്പറമ്പ് താവളമാക്കി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റിന്റെ നേതാവ് കൂടിയാണ് ബിന്ദു. പ്രതികള്‍ക്കു ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ഈ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :