1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Floods Weather Live Update

Kerala Weather Live Updates: സംസ്ഥാനത്ത് അതിശക്തമായ മഴ, പത്തനംതിട്ടയിൽ പ്രളയസമാനം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

മലയോര മേഖലകളിൽ മിന്നൽ പ്രളയം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ

Kerala Floods, Kerala Weather Update, Kerala Rains, Weather News Kerala, Kerala Floods Weather Live Update
Kerala Weather Live Updates: സംസ്ഥാനത്ത് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രളയസമാന സാഹചര്യം. റാന്നി ടൗണിൽ വെള്ളം കയറി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുകളുണ്ടായി.
 
മിന്നൽ പ്രളയം, മൂന്ന് മരണം 
 
മലയോര മേഖലകളിൽ മിന്നൽ പ്രളയം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ. മൂന്ന് മരണം. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂർണമായും മണ്ണിനടിയിലായി. 
 
കൊക്കയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു.


റെഡ് അലർട്ട് 
 
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. 
 
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജാഗ്രത 
 
മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. 
 
ഫോൺ നമ്പറുകൾ ചുവടെ: ജില്ലാ കൺട്രോൾ റൂം, കളക്ടറേറ്റ് - 94465 62236 താലൂക്ക് കൺട്രോൾ റൂമുകൾ കോട്ടയം - 85479 85727 ചങ്ങനാശേരി - 9496014587 മീനച്ചിൽ - 9496686325 കാഞ്ഞിരപ്പള്ളി - 9495265800 വൈക്കം - 9496174871
 
പത്തനംതിട്ടയിൽ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 
 
പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963, 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Kerala Weather Red Alert May 6, Kerala, Weather, Heavy Rain, Kerala Rains, Kerala Weather Alerts in Malayalam, കാലവർഷം,  അതിതീവ്ര മഴ
Kerala Weather
 
ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 
 
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവധി. ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
പി.എസ്.സി പരീക്ഷകൾക്കു മാറ്റമില്ല 
 
സംസ്ഥാനത്ത് പല പ്രധാന റോഡുകളും വെള്ളക്കെട്ടിൽ ആയിട്ടും സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പി.എസ്.സി പരീക്ഷകൾക്കു മാറ്റമില്ല Read Here: കോലിയും രോഹിത്തും ഉറപ്പായും വേണം; ഏകദിന ലോകകപ്പിന് ഭുവനേശ്വർ കളിക്കണമെന്ന് അശ്വിൻ
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു; ഡല്‍ഹിയില്‍ 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയും കുറഞ്ഞു