അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി
- പുനലൂരില്‍ ഓട്ടോറിക്ഷ മറഞ്ഞുണ്ടായ അപകടം: രണ്ട് വയസ്സുകാരിക്ക് രക്ഷയായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍
- റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! എസ്ബിഐയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ
- മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത
- ഹോമിയോപതിക് ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു; സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും
ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താല്പര്യം: ദേവസ്വംബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല പണം തിരിമറി നടത്താനാണ് താല്പര്യമെന്ന് കോടതി പറഞ്ഞു. ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് കടക്കുകയാണ്. ഈ കേസിലാണ് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി വിമര്‍ശിച്ചത്.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്ക് ജാമ്യം കൊടുക്കരുതെന്നും ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്നും എസ് ഐ ടി. റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ അപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. സ്വര്‍ണ പാളികള്‍ കൈമാറിയതിലെ ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
തന്ത്രിക്ക് ജാമ്യം നല്‍കുന്നതിനെ എസ്ഐടി ശക്തമായ എതിര്‍ക്കുന്നുണ്ട്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. തന്ത്രിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.