രേണുക വേണു|
Last Modified ബുധന്‍, 14 ജനുവരി 2026 (10:38 IST)
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങിയ സ്ഥലം വിവാദത്തില്‍. രൂക്ഷമായ കാട്ടാനശല്യമുള്ള കാപ്പിത്തോട്ടമാണ് കോണ്‍ഗ്രസ് വാങ്ങിയിരിക്കുന്നത്. ഈ പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നമ്പറ്റയില്‍ 'വിജയ എസ്റ്റേറ്റിന്റെ' 3.24 ഏക്കറാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ജനവാസ മേഖലയല്ല. ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് പരിസരവാസികളും പറയുന്നു.
ജനവാസ മേഖലയല്ലാത്തതുകൊണ്ടും കാട്ടാന ശല്യം ഉള്ളതുകൊണ്ടും ഇവിടെ പലയിടത്തും കാട്ടാന പ്രതിരോധത്തിനായി വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങിയ സ്ഥലത്ത് പരമാവധി 25 വീടുകള്‍ വയ്ക്കാനേ കഴിയൂ. നൂറ് വീടുകള്‍ നിര്‍മിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.