പുനലൂരില്‍ ഓട്ടോറിക്ഷ മറഞ്ഞുണ്ടായ അപകടം: രണ്ട് വയസ്സുകാരിക്ക് രക്ഷയായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊല്ലം പുനലൂര്‍ ഉറുകുന്നില്‍ ദേശീയപാതയില്‍ ഞായറാഴ്ച രാത്രി 11:00 മണിയോടെയായിരുന്നു സംഭവം.

Accident, Kollam Accident, KSRTC bus accident in Kollam, അപകടം, കെഎസ്ആര്‍ടിസി ബസ് അപകടം, കൊല്ലത്ത് ബസ് അപകടം
Accident
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (12:20 IST)
പുനലൂര്‍: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന കുടുംബത്തിന് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കൊല്ലം പുനലൂര്‍ ഉറുകുന്നില്‍ ദേശീയപാതയില്‍ ഞായറാഴ്ച രാത്രി 11:00 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ടു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തെങ്കാശിയില്‍ നിന്നും കൊല്ലത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്
ഉറുക്കുന്ന് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോഴാണ് റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേരെ പരിക്കേറ്റ നിലയില്‍ ബസ് ജീവനക്കാര്‍ കണ്ടത്. ഇതില്‍ ഉണ്ടായിരുന്ന രണ്ടു വയസ്സിക്കരിക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍
ഇവരെ ബസ്സില്‍ കയറ്റി ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുളത്തൂപ്പുഴ ,കൂവക്കാട്, ആര്‍ പി എല്‍ ബ്ലോക്ക് ഒന്ന് കോളനിയില്‍ താമസിക്കുന്ന രാമേശ്വരി,ചിത്രകല,മുരുകേഷ്,രവി ,രണ്ടു വയസ്സുകാരി അജിത എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്,പരിക്കേറ്റ ചിത്രകലയുടെ മകള്‍ രണ്ടു വയസ്സുകാരി അജിതയുടെ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റുണ്ട് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :