1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High chances for covid spread in tvm

തലസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്‌ച നിർണായകം, തീവ്രരോഗവ്യാപനത്തിന് സാധ്യതയെന്ന് കളക്‌ടർ

തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്‌ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടാകുമെന്ന് ജില്ലാ കളക്‌ടർ നവജ്യോത് ഖോസ. തീവ്രരോഗവ്യാപന സാധ്യതയുള്ളതിനാൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്‌ടർ അറിയിച്ചു.
 
ജില്ലയെ 5 സോണുകളായി തിരിച്ചുള്ള കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളാകും ജില്ലയിൽ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു.  പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ  രോഗവ്യാപനം തടയുക എന്നിവയിൽ ഊന്നിയാകും പ്രവർത്തനമെന്ന് മന്ത്രി കൂട്ടിചേർത്തു. കൂടുതൽ രോഗവ്യാപന സാധ്യത ഉള്ളതിനാൽ ജനങ്ങൾ സ്വയം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ പ്രവർത്തനങ്ങളൊട് സഹകരിക്കണമെന്നും ജില്ലാ കളക്‌ടർ ആവശ്യപ്പെട്ടു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 മരണം, 2142 പേർക്ക് സമ്പർക്കം വഴി രോഗം