മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളിയുടെ ഉപവാസ സമരം ആരംഭിച്ചു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ഉപവാസ സമരം ആരംഭിച്ചു. ഇന്നുരാവിലെ ഒന്‍പതുമണിക്കാണ് ഇന്ദിരാഭവനില്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത സമരം ആരംഭിച്ചത്. സമരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും.
ഇന്നലെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ 40നെതിരെ 87 വോട്ടുകള്‍ക്കാണ് തള്ളിയത്. മുല്ലപ്പള്ളിക്കൊപ്പം കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തുകയാണ്.