24 മണിക്കൂറിനിടെ 60,975 പേർക്ക് രോഗം, 848 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 31,67,324

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (09:53 IST)
കഴിഞ്ഞ 24 മണീക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 60,975പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവ്ബരുടെ എണ്ണം 31,67,324 ആയി. 848 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധ മൂലം 58,390 പേർക്കാണ് ജീവൻ നഷ്ടമായത്.

7,04,348 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24,04,585 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. 9,25,383 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. 3,68,27,520 സാമ്പിളുകൾ ഇതുവരെ പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :