ജമൈക്കന്‍ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2020 (08:39 IST)
ജമൈക്കന്‍ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ശനിയാഴ്ച കൊവിഡ് പരിശോധന നടത്തിയെന്നും പരിശോധനയില്‍ തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്നും താരം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

തനിക്ക് രോഗലക്ഷങ്ങളൊന്നും ഇല്ലെന്നും അതിനാല്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു. സുഹൃത്തുക്കളുമായി അകലം പാലിക്കുകയും മുറിയില്‍തന്നെ കഴിയുകയും ചെയ്യും. പൂര്‍ണമായ ഉത്തരവാദിത്വം താന്‍ കാണിക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :