ഉ‌‌സൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കപട്ടികയിൽ ക്രിസ് ഗെയിലും റഹിം സ്റ്റെർലിംഗും

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:50 IST)
ട്രാക്കിലെ വേഗരാജാവ് ഉ‌സൈൻ ബോൾട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജമൈക്കൻ മാധ്യമങ്ങളാണ് ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഉ‌‌സൈൻ ബോൾട്ട് ഐസൊലേഷനിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

വെള്ളിയാഴ്‌ച ഉ‌‌സൈൻ ബോൾട്ട് തന്റെ 34ആം ജന്മദിനം ആഘോഷിച്ചിരുന്നു. ക്രിക്കറ്റ് താരമായ ക്രിസ് ഗെയിൽ,മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റഹിം സ്റ്റെർലിംഗ് തുടങ്ങിയവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. ജന്മദിനത്തിന് മുന്നെ നടത്തിയ പരിശോധനാ ഫലത്തിലാണ് ബോൾട്ടിന് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം മാസ്‌കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ജന്മദിനാഘോഷം നടന്നതെന്ന് പ്രാദേശിക‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :