1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Valapattanam Mayyil

പീഡനക്കേസിലെ പ്രതിയുടെ പിതാവും പിടിയില്‍

Harassment
പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോവുകയും ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ പിതാവിനെയും പോലീസ് അറസ്‌റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ യുവാവിനെ കര്‍ണ്ണാടകയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു.
 
ഇതില്‍ ഒന്നാം പ്രതിയായ യുവാവിന്റെ പിതാവായ മയ്യില്‍ കാട്ടൂര്‍ സ്വദേശി ബാലകൃഷ്ണന്‍ എന്ന അമ്പത്തിമൂന്നു കാരനെതിരെ  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ഒളിവില്‍ താമസിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തു എന്നതിനാണ് കേസെടുത്തിട്ടുള്ളത്. വളപട്ടണം പോലീസ് എസ്  എച്ച് ഓ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കമ്പില്‍ ടൗണില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും പുരുഷന്മാർ, ഏറ്റവും കൂടിയ ആത്മഹത്യനിരക്ക് കൊല്ലത്ത്