അനുബന്ധ വാര്‍ത്തകള്‍
- വയനാട് തുരങ്കപ്പാത നിർമ്മാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിൽ, 18 ഓളം തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു, തിരച്ചിൽ ഊർജിതം
- മണ്ണ് നീക്കം ചെയ്യാൻ ജൂൺ 20 നു ഉത്തരവ്, പിന്നീട് തിരിഞ്ഞുനോക്കാതെ സർക്കാർ; കള്ളാടി ദുരന്തം വരുത്തിവെച്ച വിന
- വയനാട് ദുരന്തം: പഴിചാരി മന്ത്രിമാർ, കടുത്ത വിമർശനം
- ഇനി ഗോവ യാത്ര എളുപ്പം!, മംഗളൂരു- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും, കത്തയച്ച് സുരേഷ് ഗോപി എം പി
- കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കള്ളാടിയിലേത് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടത് മൂലമുള്ള ദുരന്തം, നിർദേശങ്ങൾ ബന്ധപ്പെട്ടവർ അവഗണിച്ചു, കല്പറ്റയിലും സമാനമായ സ്ഥിതി
ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്ന് മന്ത്രി
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയില്‍ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇതൊരു ഉരുള്‍പൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്കും അടിയന്തരമായി കള്ളാടിയിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് ശേഖര്‍ കുര്യാക്കോസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.ALSO READ: വയനാട് ദുരന്തം: പഴിചാരി മന്ത്രിമാർ, കടുത്ത വിമർശനം
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് വിവരം. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അടിയന്തര പരിശോധന തുടരുകയാണ്. മുന്‍കൂര്‍ നല്കിയ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും, അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടന്‍ മാറ്റണമെന്നും, അപകടസാധ്യത നേരിടുന്ന എട്ടോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവ നടപ്പാക്കാതിരുന്നതെന്ന് വിശദമായി പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കല്പറ്റ ടൗണ്‍ഷിപ്പിലും സമാന രീതിയില്‍ വ്യാപകമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമുണ്ടെന്നും, അവിടെയും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.ALSO READ: മണ്ണ് നീക്കം ചെയ്യാൻ ജൂൺ 20 നു ഉത്തരവ്, പിന്നീട് തിരിഞ്ഞുനോക്കാതെ സർക്കാർ; കള്ളാടി ദുരന്തം വരുത്തിവെച്ച വിന