1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Thiroorangadi Farook

42കാരിക്ക് വിവാഹ വാഗ്ദാനം നല്‍കി 26 കാരന്‍ പീഡിപ്പിച്ചു

Harassment
നാല്പത്തിരണ്ടുകാരിയെ ഇരുപത്താറുകാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഫറോക്ക് സ്വദേശിനിയായ സ്ത്രീ നല്‍കിയ പീഡന കേസില്‍ ചേലേമ്പ്ര സ്വദേശി ശുഹൈബിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്‌റ് ചെയ്തത്.
 
തന്നെ വിവാഹ വാഗ്ദാനം നല്‍കി മൂന്നിയൂരിലെ പാലക്കലില്‍ വച്ച് യുവാവ് പീഡിപ്പിച്ചു എന്നാണു നാല്പത്തിരണ്ടുകാരി പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മൂന്നു വര്ഷങ്ങളായി സ്ത്രീയുമായി പ്രണയത്തിലായിരുന്നു എന്നും നാല് മാസം മുമ്പാണ് മൂന്നിയൂരിലെ പാലക്കലിലുള്ള വാടക കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ചത് എന്നും പരാതിയില്‍  പറയുന്നു.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പീഡനക്കേസിലെ പ്രതിയുടെ പിതാവും പിടിയില്‍