1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Mulanthuruthi Police

എസ് ഐക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു

Harassment
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ യുവതിയുടെ പരാതിയെ തുടര്‍ന്ന് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ് ഐ ബാബു മാത്യുവിനെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
ബാബു മാത്യു മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ അടുപ്പത്തിലാവുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ മുളന്തുരുത്തി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര്‍ 40വയസിന് മുകളിലുള്ളവര്‍; മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്‍