രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും പുരുഷന്മാർ, ഏറ്റവും കൂടിയ ആത്മഹത്യനിരക്ക് കൊല്ലത്ത്

അഭിറാം മനോഹർ| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (15:28 IST)
കേരളത്തിൽ നിരക്കിൽ വീണ്ടും വർധന. 2019ൽ സംസ്ഥാനത്ത് 8,556 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 6,668 പേർ പുരുഷൻമാരും 1,888 പേർ സ്ത്രീകളുമാണ്. രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യനിരക്കുള്ള നഗരം കൊല്ലമാണ്(41.2). നഗരങ്ങളിൽ ആതമഹത്യ നിരക്ക് 13.9 ആണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ലക്ഷത്തിൽ എത്രപേർ ആത്മഹത്യ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്ക് എടുക്കുന്നത്. രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ അഞ്ചാമതാണ് കേരളം. കുടുംബപ്രശ്‌നങ്ങളും കടബാധ്യതയുമാണ് ആത്മഹത്യകളുടെ പ്രധാനകാരണം. 2019ൽ 457 പേരാണ് കൊല്ലത്ത് ജീവനൊടുക്കിയത്. ഇതിൽ 363 പേർ പുരുഷന്മാരും 94 പേർ സ്ത്രീകളുമാണ്.

2019ൽ 961 വീട്ടമ്മമാരാണ് കേരളത്തിൽ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ ചെയ്തവരിൽ തൊഴിൽരഹിതരുടെ എണ്ണം 1,963 ഇതിൽ 1,559 പേരും പുരുഷന്മാരാണ്.കഴിഞ്ഞ വർഷം 418 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത് ഇതിൽ 211 ആൺകുട്ടികളും 2017 പെൺകുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തവരിൽ അധികവും തൂങ്ങിമരണങ്ങളാണ്. 6,435 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ 5225 പേരും പുരുഷന്മാരാണ്.979 പേർ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് തലവെച്ച് മരിച്ചത് 83 പേരാണ്. 1,39,123 പേരാണ് കഴിഞ്ഞ വർഷം രാജ്യത്ത് ആത്മഹത്യ ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :