അനുബന്ധ വാര്‍ത്തകള്‍
- ബാലികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയല്ക്കാരന് അറസ്റ്റില്‍
- പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍
- മന്ത്രവാദത്തിന്റെ മറവിൽ വ്യാജ ചികിത്സ : യുവാവ് പിടിയിൽ
- ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി
- കോവിഡ് സെന്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി: ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍
കാസര്‍കോട്: പതിനാലുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പിടിയിലായവരില്‍ രണ്ട് പേര് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്.
കൊച്ചുമകളുടെ പ്രായം മാത്രമുള്ള കുട്ടിയെ പീഡിപ്പിച്ച നാല് പേരും അറുപതിനടുത്ത് എത്തിയവരാണ്. ഉളിയത്തടുക്ക സ്വദേശി അബ്ബാസ് (60), പട്ല ചെന്നിക്കുഡ്ലു സ്വദേശി അബ്ബാസ് (49), പാണലം സ്വദേശി ഉസ്മാന് (59), ഉളിയത്തടുക്ക മുഹമ്മദ് ഹനീഫ് (58) എന്നിവരാണ്. അറസ്റ്റിലായത്.
കഴിഞ്ഞ ഇരുപത്താറാം തീയതി കുട്ടിയെ ബലമായി കാറില്‍ കൂട്ടിക്കൊണ്ടുപോയി പണി നടക്കുന്ന വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ഇതാണ് ആദ്യ പീഡന കേസ്. ഈ കേസില്‍ 60 കാരനായ ഉളിയത്തടുക്ക സ്വദേശി അബ്ബാസ് പിടിയിലായ തോടെയാണ് മറ്റു പ്രതികളും പിടിയിലായത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസ് ആകെ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.