ശ്രീനു എസ്|
Last Modified ചൊവ്വ, 6 ജൂലൈ 2021 (19:22 IST)
എസ്എസ്എല്‍സി പരീക്ഷാ ഫലം ഈമാസം മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കേരള എന്‍ജിഒ യൂണിയന്‍ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയത്തിനായി 70ക്യാമ്പുകളിലായി 92 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്.
നേരത്തേ എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.