ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (12:38 IST)
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. പിതാവുള്‍പ്പെടെ മൂന്നുപേര്‍ചേര്‍ന്നാണ് യുവതിയെ മര്‍ദിച്ചത്. നേരത്തേ ഒരു തവണ യുവതി ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ യുവതിക്ക് പീഡനം ഏല്‍ക്കേണ്ടി വരാറുണ്ടെന്നും. യുവതി വിവാഹജീവിതത്തില്‍ സന്തോഷവതിയല്ലെന്നും അതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :