ബാലികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയല്‍ക്കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 5 ജൂലൈ 2021 (09:50 IST)
ഇടുക്കി: ആറ് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരനായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റിലെ ദമ്പതികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ മുപ്പത്തിനായിരുന്നു ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിനു പുറത്തു പോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്. വീട്ടില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി എന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ പോലീസ് അയല്‍ക്കാരനെ പിടികൂടിയത്. കുട്ടിയെ യുവാവ് ഏറെ ദിവസങ്ങളായി പീഡിപ്പിച്ചിരുന്നു എന്നും പോലീസ് വെളിപ്പെടുത്തി. വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയിരുന്ന സമയത്തായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയാവുകയും അകക്കമില്ലാതിരുന്നപ്പോള്‍ മരിച്ചെന്നു കരുതി കുട്ടിയെ കെട്ടി തൂക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :