അനുബന്ധ വാര്‍ത്തകള്‍
- പ്രകടന പത്രിക നടപ്പിലാക്കിയ സർക്കാർ, കേന്ദ്ര ഏജസികൾ വികസനത്തിന് തുരങ്കംവച്ചു: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
- സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ: ഗവർണർക്കെതിരെ മുഖ്യമന്ത്രി
- രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചള്ള അഭ്യൂഹങ്ങൾക്കിടെ സൗരവ് ഗാംഗുലി ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
- പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ ഇന്ന് വിജ്ഞാപനത്തിൽ ഒപ്പിടും
- പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ നാളെ ഗവർണർ അനുമതി നൽകിയേക്കും
കാർഷിക നിയമങ്ങൾ കുത്തകകളെ സഹായിയ്ക്കാൻ: കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ വായിച്ച് ഗവർണർ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ വിടാതെ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പാണ് നിയമങ്ങൾക്കെതിരായ കർഷക സമരം എന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വയിക്കുമോ എന്നായിരുന്നു കേരളം ഉന്നുനോകിയിരുന്നത്.
താങ്ങുവില സമ്പ്രദായത്തെ തകർക്കുന്നതാണ് കാർഷിക നിയമങ്ങൾ. കർഷകന്റെ വിലപേശൽ ശേഷി നിയമങ്ങൾ ഇല്ലാതാക്കും. ഭേദഗതി പൂഴ്ത്തിവയ്പ്പിന് അവസരം ഒരുക്കുന്നതാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് ബാധിയ്ക്കും. കർഷിക വാണിജ്യ കരാറുകൾ റബ്ബർ പോലുള്ള വാണിജ്യ വിളകളെ ബാധിയ്ക്കും എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.