പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ നാളെ ഗവർണർ അനുമതി നൽകിയേക്കും

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 27 ഡിസം‌ബര്‍ 2020 (10:35 IST)
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗർവർണർ തിങ്കളാഴ്ച അനുമതി നൽകിയേക്കും. ശനിയാഴ്ച ഗവർണറെ സന്ദർശിച്ച സ്പീക്കറോട് ആരിഫ് മുഖമ്മദ് ഖാൻ ഇക്കാര്യം സൂചുപ്പിച്ചതായാണ് വിവരം. മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയിലാണ് ആരിഫ് മുഹമ്മദ് ഖാൻ നിലപാടിൽ അയവ് വരുത്തിയത്. ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവർണർ സ്വീകരിച്ചു.

സഭ ചേരുന്നതിന്റെ അടിയന്തര ആവശ്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസും ഗവർണർക്ക് കത്തയച്ചിരുന്നു. ഗവർണറെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡിസംബർ 23ന് സമ്മേളനം ചേരാൻ മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിടാൻ തയ്യാറാവാഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് 31ന് സഭ ചേരാൻ വീണ്ടും മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. എന്തിനാണ് സഭ ചേരുന്നത് എന്ന് വിശദമായി അറിയിയ്ക്കാത്തതാണ് അനുമതി നിഷേധിയ്ക്കാൻ കാരണം എന്ന് ഗവർണർ മന്ത്രിമാരെ അറിയിച്ചതായാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :