പ്രകടന പത്രിക നടപ്പിലാക്കിയ സർക്കാർ, കേന്ദ്ര ഏജസികൾ വികസനത്തിന് തുരങ്കംവച്ചു: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 8 ജനുവരി 2021 (10:15 IST)
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൽ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രകടന പത്രിക നടപ്പിലാക്കിയ സർക്കാരാണ് ഇതെന്നും പ്രതിസന്ധികൾ ഏറെ നേരിട്ട സർക്കാർ ആർജ്ജവത്തോടെ മുന്നോട്ടുപോയി എന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

സർക്കാർ കൊവിഡ് മഹാമാരിയെ ആർജ്ജവത്തോടെ നേരിട്ടു. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പൗരത്വ പ്രശ്നങ്ങളിൽ മതേതരത്വം കാത്തുസൂക്ഷിയ്ക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. ക്ഷേമ പെൻഷനുകൾ 600 രൂപയിൽനിന്നും 1,600 രൂപയാക്കി ഉയർത്തി. നൂറുദിന പദ്ധതിപ്രകാരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കേന്ദ്ര ഏജൻസികൽ വികസനത്തിന് തുരങ്കം വയ്ക്കാൻ ശ്രമിച്ചു. വികസനം അട്ടിമറിയ്ക്കുന്ന സമീപനമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :