സർക്കാ‌ർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ: ഗവർണർക്കെതിരെ മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (12:16 IST)
സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ വിളിച്ചുചേർക്കുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാൻ ആവില്ല. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ തന്നെ ഗവർണർ അനുമതി നൽകുമെന്ന് കരുതി.

ഗവർണറുടെ നടപടി ശരിയല്ലെന്ന് അന്ന് തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. കർഷകർ ഉന്നയിക്കുന്ന യഥാർത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :