1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold looted during Sabarimala flagpole re installation

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും സ്വര്‍ണ്ണക്കൊള്ള; 233 ഗ്രാം സ്വര്‍ണ്ണം എവിടെയെന്ന് കണക്കില്ല

Sabarimala, Ayyappa Meet, World Ayyappa Devotees meet, ആഗോള അയ്യപ്പസംഗമം
ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും സ്വര്‍ണ്ണക്കൊള്ള നടന്നതായി സൂചന. 233 ഗ്രാം സ്വര്‍ണ്ണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. കൊടിമരത്തില്‍ പൂശാനായി ദേവസ്വം ബോര്‍ഡ് വാങ്ങിയത് 9.16 കിലോ സ്വര്‍ണമാണ്. സംഭാവനയായി കിട്ടിയത് 412 ഗ്രാമാണ്. ഇതില്‍ ചലച്ചിത്രതാരം 80 ഗ്രാമും നിര്‍മ്മാതാവ് 247 ഗ്രാമും നല്‍കിയിട്ടുണ്ട്.
 
പുറത്തുനിന്ന് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍ മഹസറുകളില്‍ സ്വര്‍ണ്ണം സംഭാവനയായി നല്‍കിയവരുടെ പേരുകള്‍ വിജിലന്‍സ് കണ്ടെത്തി. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണം എന്നാണ് നോട്ടീസില്‍ നിര്‍ദേശം. 
 
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി. സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് അപ്പുറത്തേക്ക് 12 പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് എസ്‌ഐടിയുടെ പ്രതിപട്ടികയില്‍ ഉള്ളത്.
അടുത്ത ലേഖനം
തിരുവനന്തപുരം സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ശിവകുമാറിന്റെ ഭീഷണി; മുരളീധരനെ ആലോചിച്ച് കോണ്‍ഗ്രസ്