അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു
- ശബരിമല സ്വര്‍ണ്ണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
- ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു
- ശബരിമല സ്വര്‍ണക്കൊള്ളകേസ്: എം പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; കട്ടിളപ്പടി കേസില്‍ ജയിലില്‍ തുടരും
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായ മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി പുറത്ത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല എന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി.
സ്വത്തുക്കളുമായി ബന്ധപ്പെട്ട് എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞദിവസം 9മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ നടന്‍ ജയറാമിനെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു നടനെ എസ് ഐ ടി ചോദ്യം ചെയ്തത്.
ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ പൂജകള്‍ക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും ശബരിമലയില്‍ വച്ചാണ് പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്നും ജയറാം മൊഴി നല്‍കി. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും കട്ടിള പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നെന്നും ജയറാം വ്യക്തമാക്കി.