1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Mannarkad Nottanmala

23 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

Ganja
മണ്ണാര്‍ക്കാട്: വാഹന പരിശോധനയ്ക്കിടെ 23 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായി. മലപ്പുറം നിലമ്പൂര്‍ കാളികാവ് തെക്കഞ്ചേരി വീട്ടില്‍ റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് സ്വദേശി ഫര്‍ഷാദ് (28), നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫെബിന്‍ (30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 
ആന്ധ്രാ പ്രദേശില്‍ നിന്നെത്തിച്ച ഉണക്ക കഞ്ചാവ് കാളികാവിലേക്ക് കൊണ്ടു പോകവെയാണ് ദേശീയ പാതയില്‍ നൊട്ടന്‍മല ഭാഗത്തുവച്ച് പിടികൂടിയത്. ഇത് കടത്താന്‍ ഉപയോഗിച്ച ജീപ്പും പിടിച്ചെടുത്തു. ജീപ്പിന്റെ സ്റ്റെപ്പിനി ടയര്‍, ബോണറ്റ്, രഹസ്യ അറ എന്നിവിടങ്ങളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  
അടുത്ത ലേഖനം
സെൻസെക്‌സ് 375 പോയിന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ് ചെയ്‌തു