വാനില്‍ കടത്തിയ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 26 ജനുവരി 2021 (09:17 IST)
മേലാറ്റൂര്‍: വാഹന പരിശോധനയ്ക്കിടെ ആറ് കിലോ കഞ്ചാവുമായി പോയ വാനും അതിലുണ്ടായിരുന്ന മൂന്നു പേരും മേലാറ്റൂര്‍ പോലീസിന്റെ പിടിയിലായി. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പോലീസും ചേര്‍ന്നാണ് ഇവരെ മേലാറ്റൂര്‍ റയില്‍വേ ഗേറ്റിനു സമീപത്തു വച്ച് പിടികൂടിയത്. വാനിലെ രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചുവച്ചത്.

മഞ്ചേരി കരുവമ്പ്രം മംഗലശേരി പൊഴിക്കുന്ന് അബ്ദുല്‍ ല്തത്തീഫ് (46), മഞ്ചേരി പുല്‍പ്പറ്റ വലിയകാവ് മുസ്തഫ എന്ന കുഞ്ഞുമണി (42), നറുകര ഉച്ചപ്പള്ളി മൊയ്തീന്‍ കുട്ടി (47) എന്നിവരാണ് പിടിയിലായത്. ഇവര്‍ മൂവരും വന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന. മേലാറ്റൂരില്‍ പരിസരങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്ന് അധികാരികള്‍ അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :