1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Thirur Kallan Ibrahim

തിരൂരില്‍ 50 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി

Ganja
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടി. കൊട്ടകല്ലിങ്കലിലുള്ള ഒരു സ്വകാര്യ ലോഡ്ജുമായി ബന്ധപ്പെട്ടു കഞ്ചാവ് കച്ചവടം നടത്തിവന്നയാളാണ് പിടിയിലായത്. കുറക്കാത്തതാണീ സ്വദേശി കല്ലന്‍ ഇബ്രാഹിം എന്നയാളാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
 
കാറിലും ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇതിനൊപ്പം മറ്റു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തി ലഭിച്ച മുക്കാല്‍ ലക്ഷം രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തു . 
അടുത്ത ലേഖനം
ബാലികയെ പീഡിപ്പിച്ച വൃദ്ധനും മകനും അറസ്റ്റില്‍