1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Parappanangad Excise

175 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Ganja
പരപ്പനങ്ങാടി: 175 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്‌റ് ചെയ്തു. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ വേളയില്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചതെന്ന് കരുതുന്നു.
 
ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി പാലിശേരി ഫിറോസ് എന്ന ഹസന്‍ കുട്ടി (41), ഫറോഖ് പെരുമുഖം സ്വദേശി മണ്ണാന്‍ കണ്ടി വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (43) എന്നിവരാണ് പിടിയിലായത്. തലപ്പാറയില്‍ ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
 
ചില്ലറ വിതരണത്തിനായി രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലായാണ് കാറില്‍ കഞ്ചാവ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം പെരുവള്ളൂര്‍ ഭാഗത്തു നിന്ന് എട്ടു കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്‌റ് ചെയ്തിരുന്നു.
അടുത്ത ലേഖനം
ചോദ്യപേപ്പര്‍ വാട്‌സ് ആപ്പില്‍ ഇട്ട ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍