1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Kondotti Amalbarman

വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ ആള്‍ അറസ്റ്റില്‍

Ganja
മലപ്പുറം: വീട്ടുമുറ്റത്തെ മല്ലിക ചെടികള്‍ക്ക് ഇടയില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്‌റ് ചെയ്തു. കൊണ്ടോട്ടി കിഴിശേരിയില്‍ ക്വര്‍ട്ടേഴ്സ് മുറ്റത്താണ് ആസാം കാര്‍ട്ടിമാറി സ്വദേശിയായ അമല്‍ ബര്‍മന്‍ (34) എന്നയാള്‍ അഞ്ചു കഞ്ചാവ് ചെടി വളര്‍ത്തിയത്.  
 
ചെങ്കല്‍ ക്വാറി തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ രണ്ട് വര്ഷങ്ങളായി ഇവിടെ വിവിധ ക്വര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നുണ്ട്. ഇയാള്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നതായും വില്‍പ്പന നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്: പോലീസുകാരനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു