അനുബന്ധ വാര്‍ത്തകള്‍
- ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമത്രെ, പരിഹാസവുമായി കങ്കണ
- 18 വയസ് തികഞ്ഞവർക്ക് വാക്സിൻ: ശനിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം
- കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കേണ്ട, കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്ന് വി മുരളീധരൻ
- സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, വൈകീട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
- സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്ക് തർക്കവും സംഘർഷവും, പാലക്കാട് വൻതിരക്ക്
സെൻസെക്‌സ് 375 പോയിന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ് ചെയ്‌തു
തുടർച്ചയായ വീഴ്‌ച്ചകളിൽ നിന്നും നേരിയ ഉണർവ് രേഖപ്പെടുത്തി ഓഹരി വിപണി.മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.
സെൻസെക്‌സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല.
നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
അടുത്ത ലേഖനം