അനുബന്ധ വാര്‍ത്തകള്‍
- ക്ഷേമപെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
- പ്രതീക്ഷകളുമായി ആറാം ബജറ്റിന് തുടക്കം, അവതരണം ആരംഭിച്ചു
- കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം, സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി
- ദമ്പതികളുടെ മരണം: ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരെ കേസ്
- പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ, അമ്മയെ അച്ഛനരികെ അടക്കണമെന്ന് മക്കൾ
മരിച്ചുപോയ മുത്തശ്ശിയുടെ പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര :മരിച്ചുപോയ മുത്തശ്ശിയുടെ പെന്ഷന് പണം തട്ടിയെടുത്ത കേസില്‍ അരംഗമുകള്‍ ബാബു ഭവനില്‍ പ്രജിത്ത് (25) അറസ്റ്റിലായി. വ്യാജ രേഖകള്‍ ചമച്ചായിരുന്നു കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ പണം തട്ടിയെടുത്തു കൊണ്ടിരുന്നത്.
കേസില്‍ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രജിത്തിന്റെ മുത്തശ്ശന് അപ്പുക്കുട്ടന് കെ.എസ് ഇ ബി ജീവനക്കാരനായിരുന്നു.ഇദ്ദേഹം മരിച്ചപ്പോള്‍ ഇവരുടെ ഭാര്യ പൊന്നമ്മയ്ക്ക് അവകാശി എന്ന നിലയില്‍ പെന്ഷന് ലഭിച്ചു. പ്രജിത്തിന്റെ സഹായത്തോടെ പെന്ഷന് തുക എ ടി.എം വഴിയായിരുന്നു പൊന്നമ്മ സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇവരുടെ മരണ ശേഷവും ഇവര്‍ക്ക് വന്ന പണം എടിഎം വഴി ഇയാള്‍ എടുത്തുകൊണ്ടിരുന്നു. അധികാരികളും ഇത് ശ്രദ്ധിച്ചില്ല. ഇതിനു വേണ്ട വ്യാജ രേഖകളും ഇയാള്‍ ചമച്ചു. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയാണ് ഈ തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത് എന്നാണ് സൂചന. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.