അഭിറാം മനോഹർ|
Last Modified വെള്ളി, 15 ജനുവരി 2021 (09:36 IST)
സംസ്ഥാനത്തെ എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി തോമസ് ഐസക്. ഏപ്രിൽ മാസം മുതൽ പുതുക്കിയ ക്ഷേമപെൻഷൻ ജനങ്ങൾക്ക് ലഭിക്കും.
കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സർക്കാർ ആത്മവിശ്വാസം പകർന്നു. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. പിണറായി സർക്കാരിന്റെ ആറാം ബജറ്റാണിത്. ഇത് പന്ത്രണ്ടാം തവണയാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.