പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ, അമ്മയെ അച്ഛനരികെ അടക്കണമെന്ന് മക്കൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (20:13 IST)
നെയ്യാറ്റിൻകരയിൽ മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം കളക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കൾ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

നേരത്തെ സംഭവത്തിന് കാരണക്കാരായ പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയിൽ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രാജനെതിരെ പരാതി നൽകിയ വസന്തയെ പൊലീസ്. മറ്റൊരിടത്തേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :