കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം, സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (14:51 IST)
നെയ്യാറ്റിൻകരയിൽ ചെയ്‌ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെകെ ശൈലജ. 10 ലക്ഷം രൂപ സർക്കാർ കുട്ടികൾക്ക് നൽകും. തുടർ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ വീട്ടിൽ കുട്ടികളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം ദമ്പതികൾ മരിച്ച സംഭവത്തിലെ പോലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിച്ചു.ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോടതി ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാണിച്ച പൊലീസുകാർക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് വീഴ്‌ച്ചയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :