അനുബന്ധ വാര്‍ത്തകള്‍
- വിശിഷ്ടാതിഥി ഇല്ല, പരേഡ് കാണാൻ എത്തുക 25,000 പേർ, കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
- പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ബജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച്
- കർഷക സമരം: ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ
- 100 കിലോമീറ്റർ റാലിയിൽ രണ്ടുലക്ഷം ട്രാക്‌ടറുകൾ അണിനിരക്കും: പരേഡിനൊരുങ്ങി കർഷകർ
- കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം. പതിനൊന്നാം വട്ട ചർച്ചയും പരാജയം
സിംഗു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന് കർഷകർ, ട്രാക്‌ടറുകൾ രാവിലെ തന്നെ ഡൽഹിയിലേക്ക്
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകർ രാവിലെ തന്നെ ഡൽഹിയിലേക്ക്, റിപ്പബ്ലിക് ദിന പരേഡിന് ശേഷം 12 മണിക്ക് പരേഡ് നടത്താനായിരുന്നു കർഷക സംഘടനകൾക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ സിംഗു അതിർത്തിയിൽ കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നേറിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒരു ട്രാക്‌ടറിൽ ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്കാണ് ട്രാക്‌ടർ റാലിയിൽ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ സിംഗുവിൽ പോലീസുമായുള്ള ധാരണ തെറ്റിച്ചാണ് കർഷകർ റാലി ആരംഭിച്ചിട്ടുള്ളത്.തിക്രിയിലും പോലീസുമായി കർഷകർ സംഘടനത്തിലായി. അതേസമയം ഘാസിപൂർ അടക്കമുള്ള അതിർത്തിയിൽ സ്ഥിതി ശാന്തമാണ്. തലസ്ഥാന നഗരിയെ വലയം വെക്കും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ട് റിങ്ങ് റോഡിൽ റാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം.