അനുബന്ധ വാര്‍ത്തകള്‍
- പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത
- വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?
- വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി
- വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- 'ശ്വാസം എടുക്കാന്‍ പറ്റുന്നില്ല എന്ന് മകന് പറഞ്ഞു, ഡോക്ടര്‍ ഒന്നും ചെയ്തില്ല'; ചിറയിന്‍കീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛന്
ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി
2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ ചങ്ങനാശേരിയിലെ താജ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്
ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടർന്ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജർക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി.ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 8,000 രൂപയും നൽകാനാണ് അഡ്വ. വി.എസ്.മനുലാൽ അധ്യക്ഷനും അഡ്വ.ആർ. ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമ്മീഷൻ ഉത്തരവിട്ടത്.
2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ ചങ്ങനാശേരിയിലെ താജ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽവെച്ച് തകരാറിലായി. പകരം ഏർപ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയിൽ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടർന്ന് ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്‌സിനെ ഒന്നാം കക്ഷിയായും താജ് ടൂർസ് ആൻഡ് ട്രാവൽസിനെ രണ്ടാം കക്ഷിയായും ചേർത്ത് ജേക്കബ് ഉപഭോക്തൃകോടതിയിൽ പരാതി നൽകുകയായിരുന്നു.