അനുബന്ധ വാര്‍ത്തകള്‍
- വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി
- വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- 'ശ്വാസം എടുക്കാന്‍ പറ്റുന്നില്ല എന്ന് മകന് പറഞ്ഞു, ഡോക്ടര്‍ ഒന്നും ചെയ്തില്ല'; ചിറയിന്‍കീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛന്
- സംസ്ഥാനത്ത് ഈ ജില്ലകളിൽ ഉഷ്ണതരംഗത്തിനു സാധ്യത; ഓറഞ്ച് അലർട്ട്
- കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു
വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?
പൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട് ഇരു ദേവസ്വങ്ങളും ഒഴിവാക്കും
Thrissur Pooram
മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി ആചാരം മാത്രമായി നടത്താൻ തീരുമാനിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ ജില്ലാകളക്ടറേറ്റിൽ വിളിച്ചു ചേർത്ത പൂരം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ആഘോഷ പരിപാടികൾ ഒഴിവാക്കി ആചാരങ്ങളിൽ ഒതുക്കി തൃശൂർ പൂരം നടത്താമെന്ന് യോഗത്തിൽ പങ്കെടുത്ത പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട് ഇരു ദേവസ്വങ്ങളും ഒഴിവാക്കും. കുടമാറ്റം ഏകദേശം 15 മിനിറ്റ് മാത്രമായി ചുരുക്കുമെന്നും ഘടക പൂരങ്ങൾ ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കാതെ തൃശൂർ പൂരത്തിൽ പങ്കെടുക്കുമെന്നും ഇരു ദേവസ്വങ്ങളുടെയും ഭാരവാഹികൾ അറിയിച്ചു.
പൂരം നടത്തിപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷയ്ക്കായി 350 സിസിടിവി ക്യാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുമെന്നും വനിതാ പോലീസ് സേനയെയും പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്ക് വിന്യസിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
നാട്ടാന പരിപാലന ചട്ടം പാലിച്ചുകൊണ്ടുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി വനം, മൃഗസംരക്ഷണ വകുപ്പുകളെ ചുമതലപ്പെടുത്തി. ആനകളുടെ വിന്യാസം, എഴുന്നള്ളിപ്പിന്റെ ക്രമീകരണങ്ങൾ എന്നിവയിൽ മുൻകരുതലുകൾ എടുക്കും.
ജില്ലയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ പൂരത്തിന് വരുന്നവർ അതിനനുസരിച്ച മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. കുടിവെള്ളം, തൊപ്പി, കുട എന്നിവ കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.