1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. MDMA Case girl arrested in Kozhikode

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്

MDMA Arrest
കോഴിക്കോട് ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. 
 
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. 
 
11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവച്ചതാണെന്നാണ് വിവരം. പാക്കിങ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 
 
കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അടുത്ത ലേഖനം
ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി